കേരളം

സാമൂഹിക മാധ്യമങ്ങളിലൂടെ വർ​ഗീയ പരാമർശം; മലപ്പുറത്ത് പൊലീസുകാരനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പൊലീസുകാരൻ വർഗീയ പരാമർശം നടത്തിയതായി പരാതി. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയാണ് പരാതി. എആർ നഗർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്.

‍ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കേരള പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പൊലീസുകാരനെതിരെ തന്നെ പരാതി ഉയര്‍ന്നിരിക്കുന്നത്.

വര്‍ഗ്ഗീയ സ്വഭാവത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ