കേരളം

കാടിറങ്ങിവന്ന് വമ്പന്‍ രാജവെമ്പാല ഇണകള്‍; രണ്ട് വീടുകളില്‍ നിന്ന് പിടികൂടി വാവ സുരേഷ്; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; വേനല്‍ കനത്തതോടെ കാടിറങ്ങിവന്ന വമ്പന്‍ രാജവെമ്പാല ഇണകളെ വാവ സുരേഷ് പിടികൂടി. പത്തനംതിട്ടയിലെ സീതത്തോട് കോട്ടണ്‍ പാറയിലാണ് രാജവെമ്പാല ഇറങ്ങിയത്. ആഞ്ഞിലിമൂട്ടില്‍ സൂസമ്മയുടെ വീടിനു സമീപത്തുനിന്ന് ബുധനാഴ്ചയാണ് 15 അടി നീളം വരുന്ന പെണ്‍ വര്‍ഗത്തിലുള്ള രാജവെമ്പാലയെ ആദ്യം പിടികൂടുന്നത്. 

രണ്ട് രാജവെമ്പാലയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ നടത്തിയ തെരച്ചിലിലാണ് രണ്ടാമത്ത പാമ്പിനെ കണ്ടെത്തുന്നത്. ആദ്യം പാമ്പിനെ കണ്ട സ്ഥലത്തു നിന്ന് 3 വീട് മാറിയുള്ള വാളൂര്‍ കിഴക്കേതില്‍ സദാനന്ദന്റെ വീട്ടില്‍ നിന്നാണ് ആണ്‍ രാജവെമ്പാലയെ കണ്ടെത്തിയത്. 6 വയസ് പ്രായം വരുന്ന 13 അടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്.

വാവ സുരേഷ് പിടിക്കുന്ന 182മത്തെ രാജവെമ്പാലയാണ് ഇത്. കോന്നി എംഎല്‍എ ജിനീഷും സ്ഥലത്തുണ്ടായിരുന്നു. രണ്ടു പാമ്പുകളെയും ഗവി വനത്തില്‍ തുറന്നു വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)