കേരളം

കൊറോണ വൈറസ് എന്ന് സംശയം; പയ്യന്നൂര്‍ സ്വദേശി ഗുരുതരാവസ്ഥയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലേഷ്യയില്‍നിന്നെത്തിയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ 36കാരന്‍ കൊറോണ സംശയത്തില്‍ ചികിത്സയില്‍. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ശ്വാസകോശത്തെയും ഗുരുതരമായ വൈറല്‍ ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണു റിപ്പോര്‍ട്ടുകള്‍. അഞ്ചു ദിവസമായി പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു എന്നു യുവാവ് ഡോക്ടര്‍മാരോടു പറഞ്ഞിട്ടുണ്ട്. പ്രമേഹം പോലെയുള്ള മറ്റു രോഗങ്ങളും യുവാവിനുണ്ട്.

ഇദ്ദേഹത്തെ ഇന്നലെ രാത്രി ഒരു മണിക്ക് വിമാനമിറങ്ങിയശേഷം പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. തുടര്‍ന്നാണ് അവിടെനിന്നു മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. യുവാവിന്റെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്നു തന്നെ ഫലം പുറത്തു വരും. മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരായ ഡോ. ജില്‍സ് ജോര്‍ജ്, ഡോ.ജേക്കബ് കെ.ജേക്കബ് എന്നിവരുടെ ചികിത്സയിലാണ് യുവാവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു