കേരളം

അഗതിമന്ദിരത്തിലെ മരണങ്ങള്‍ കൊറോണ മൂലമല്ലെന്ന് കലക്ടര്‍; ആന്തരികാവയവങ്ങള്‍ വിഷാംശ പരിശോധനയ്ക്കയച്ചു; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: ചങ്ങനാശേരിയിലെ അഗിതിമന്ദിരത്തിലെ അന്തേവാസികളുടെ മരണം കൊറോണ മൂലമല്ലെന്ന് കോട്ടയം ജില്ലാ കലക്ടര്‍ സുധീര്‍ ബാബു. ആന്തരികസ്രവങ്ങളുടെ ഫലം നെഗറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വിഷാംശമുണ്ടോയെന്നറിയാന്‍ സാംപിളുകള്‍ ടോക്‌സിക്കോളജി ടെസ്റ്റിനയച്ചതായും കലക്ടര്‍ പറഞ്ഞു. 

മരണകാരണം കണ്ടെത്താന്‍ ഡോക്ടര്‍മാരുടെ സമിതി രൂപകരിച്ചതായും കലക്ടര്‍ പറഞ്ഞു. ചികിത്സയിലുള്ള എല്ലാവരും നേരിടുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നമാണെന്നും പുതുജീവന്‍ ട്രസ്റ്റിനെ കുറിച്ചുള്ള പരാതികള്‍ വിശദമായി അന്വേഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഷെറിന്‍ (45)ഗിരീഷ് (55) യോഹന്നാന്‍ (21) എന്നിവരാണ് മരിച്ചത്. ഷെറിന്റെയും യോഹന്നാന്റെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്നാണ് അഗതിമന്ദിരം നല്‍കുന്ന വിശദീകരണം. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

അഗതിമന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. സംഭവം വാര്‍ത്തയായതിന് പിന്നാലെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം