കേരളം

കെ സുരേന്ദ്രന് കലവറയില്ലാത്ത പിന്തുണ; സ്വീകരണത്തിന് എത്താതിരുന്നത് മുന്‍ നിശ്ചയിച്ച പരിപാടി ഉണ്ടായിരുന്നതിനാല്‍: കുമ്മനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത ഗ്രൂപ്പ് പോരില്‍ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കെ സുരേന്ദ്രനെ പ്രഡിഡന്റാക്കിയത് പാര്‍ട്ടിയാണെന്നും കലവറില്ലാത്ത പിന്തുണയെന്നും കുമ്മനം പറഞ്ഞു. 

സുരേന്ദ്രന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് മുന്‍ നിശ്ചയിച്ച പ്രകാരം പരിപാടി ഉണ്ടായിരുന്നതിനാല്‍ ആണെന്നും കുമ്മനം പറഞ്ഞു. നേരത്തെ, സുരേന്ദ്രന് നല്‍കയ സ്വീകരണത്തില്‍ നിന്ന് കുമ്മനം ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വിട്ടുനിന്നത് വിവാദമായിരുന്നു. കുമ്മനത്തിന് പുറമേ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരും പരിപാടിക്കെത്തിയിരുന്നില്ല. 

സുരേന്ദ്രന്‍ പ്രസിഡന്റ് ആയതിന് പിന്നാലെ ബിജെപിയില്‍ രാജി പരമ്പര അരങ്ങേറിയിരുന്നു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് നിയമനത്തില്‍ പ്രതിഷേധിച്ച് രവീശ തന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഇതിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാറും രാജിവച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍