കേരളം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മുന്‍ ബിജെപി നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി ഞീഴൂര്‍ പഞ്ചായത്തുകമ്മിറ്റി മുന്‍ പ്രസിഡന്റ് പൊടിപ്പറമ്പില്‍ ജോസ് പ്രകാശിനെ (58) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ജോസ് പ്രകാശിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

തന്റെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നതായി കാണിച്ച് പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിക്കാണ് പരാതിനല്‍കിയത്. 2017 മുതല്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുടെത് ഉള്‍പ്പെടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് കടുത്തുരുത്തി സിഐ  പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും