കേരളം

യുഎപിഎ ചുമത്തിയത് മഹാപരാധമല്ല; അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ടെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനേയും താഹയേയും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അറസ്റ്റിലായവര്‍ പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഎപിഎ ചുമത്തിയത് മഹാപരാധമാണെന്ന അഭിപ്രായം തനിക്കില്ല.  അവരെന്തോ പരിശുദ്ധന്‍മാരാണെന്നും ഒരു തെറ്റും ചെയ്യാത്തവരാണെന്നുമുള്ള ധാരണവേണ്ട. ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന് ആരും കരുതേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരള പൊലീസിന്റെ പരിധിയിലുണ്ടായിരുന്ന കേസ് എന്‍ഐഎയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നതാണ് യുഎപിഎ നിയമത്തിന്റെ ഏറ്റവും വലിയ അപകടം. കേസ് ഏറ്റെടുക്കാന്‍ നമ്മള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമവ്യവസ്ഥയനുസരിച്ചാണ് അവര്‍ കേസെടുത്തതെന്നും പിണറായി പറഞ്ഞു.

ഇടതുമുന്നണി യുഎപിഎയ്‌ക്കെതിരാണ്. എന്നാല്‍  മുന്‍പും ഇടത് ഭരണകാലത്ത് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു