കേരളം

സുരക്ഷയൊരുക്കുന്നതിൽ ബുദ്ധിമുട്ട്; രാഷ്ട്രപതി ശബരിമലയിലേക്കില്ല; സന്ദർശനം ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് ലക്ഷദ്വീപിലേക്ക് പോകും. ഒൻപതിന് കൊച്ചിയിൽ തിരിച്ചെത്തി ഡൽഹിക്ക് മടങ്ങും. ശബരിമലയിലെ ഹെലിപ്പാഡിന്റെ അഭാവം രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി സന്ദർശനം ഒഴിവാക്കിയത്. 

നേരത്തെ രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനു ചുരുങ്ങിയ ദിവസത്തിനുള്ളിൽ സുരക്ഷ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ നിഗമനത്തിൽ എത്തിയത്. മൂന്ന് ദിവസം കൊണ്ട് മുഴുവൻ സുരക്ഷയും ഒരുക്കാൻ കഴിയില്ലെന്നാണു യോഗത്തിൽ ഉയർന്ന ആശങ്ക. 

രാഷ്ട്രപതിക്ക് തിങ്കളാഴ്ച  ശബരിമല സന്ദർശിക്കാൻ കഴിയുമോയെന്നാണ് രാഷ്ട്രപതി ഭവൻ സർക്കാരിനോട് ചോദിച്ചത്. എന്നാൽ നാല് ദിവസം കൊണ്ട് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് നിലപാട്. തിരക്കുള്ള സമയമായതിനാൽ ഭക്തരെ നിയന്ത്രിക്കുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്. മറ്റ് ക്രമീകരണങ്ങൾക്കും സമയക്കുറവുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു