കേരളം

രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് അപകടം; മണിക്കൂറുകളോളം റോഡരികില്‍ കിടന്ന് പൊലീസുകാരന്‍; ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡ്യൂട്ടി കഴിഞ്ഞു അര്‍ധരാത്രി വീട്ടിലേക്കു മടങ്ങവെ ബൈക്ക് അപകടത്തില്‍പ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ ആരുമറിയാതെ റോഡരികില്‍ കിടന്നത് മണിക്കൂറുകള്‍. വിതുര ജനമൈത്രി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂര്‍ കോളനിയില്‍ എസ് സന്തോഷ് കുമാറിനാണ്(40) ദാരുണാന്ത്യം. രാവിലെ റബ്ബര്‍ ടാപ്പിങ്ങിനു പോയ തൊഴിലാളികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്പൊഴും ജീവനുണ്ടായിരുന്നു. എന്നാല്‍ ഒരുപാട് രക്തം വാര്‍ന്നതിനെ തുടര്‍ന്ന് വൈകാതെ മരണം സംഭവിക്കുകയായിരുന്നു.

ഒരു മണിക്കു പൊലീസ് സ്‌റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് പത്തുകിലോമീറ്റര്‍   അകലെയുള്ള വീട്ടിലേക്കുള്ള യാത്രയില്‍ നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടം. ദര്‍പ്പ പാലത്തിനു സമീപം കൊടും വളവില്‍  ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം.

രാവിലെ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് അപകടവിവരം ആദ്യമറിയുന്നത്. ഉടന്‍ പൊലീസ് സന്തോഷ് കുമാറിനെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.   ഡ്യൂട്ടിക്കു ശേഷം രാവിലെ മാത്രമേ വീട്ടിലെത്തു എന്ന് അറിയിച്ചിരുന്നതിനാല്‍ വീട്ടുകാരും രാത്രി അന്വേഷിച്ചിരുന്നില്ല. പക്ഷേ  സന്തോഷ് രാത്രി തന്നെ പുറപ്പെടുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു