കേരളം

സിസിടിവി പോലും ഇല്ലാത്ത പ്രദേശത്ത് മാലിന്യം തളളി, 30,000 രൂപ പിഴ ഈടാക്കി; ആളെ കയ്യോടെ പിടികൂടിയത് ഇങ്ങനെ...

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ദേശീയപാതയില്‍ മാലിന്യം ഉപേക്ഷിച്ച വ്യക്തിയില്‍ നിന്ന് പിഴ ഈടാക്കി. കടയുടമ കായംകുളം സ്വദേശി ഷമീമില്‍ നിന്ന് ഹരിപ്പാട് നഗരസഭ 30,000 രൂപയാണ് പിഴയായി ഈടാക്കിയത്.ഹരിപ്പാട് നഗരസഭ പരിധിയില്‍ ആര്‍കെ ജംഗ്ഷന് തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം ഉപേക്ഷിച്ചത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ പരിശോധന നടത്തി. സിസിടിവി പോലും ഇല്ലാത്ത പ്രദേശത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തി. തുടര്‍ന്നാണ് ഉടമയായ ഷമീമിനെ വിവരം അറിയിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും കടയുടെ രേഖകള്‍ കാണിച്ചതിനെ തുടര്‍ന്ന് സമ്മതിക്കുകയായിരുന്നു

ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ ആണ് വാഹനത്തില്‍ ഇവിടെ ഉപേക്ഷിച്ചത്. മുപ്പതിനായിരം രൂപയാണ് നഗരസഭാ അധികൃതര്‍ ഷമീമില്‍ നിന്നും ഈടാക്കിയത്. കൂടാതെ മാലിന്യവും ഇവിടെ നിന്നും തിരികെ എടുപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി