കേരളം

മുന്‍ കേരള ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി (90) അന്തരിച്ചു. നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുമായിരുന്ന അദ്ദേഹം 2002 മുതല്‍ 2007 വരെ കര്‍ണാടക ഗവര്‍ണറായിരുന്നു. ഇതിനിടെ സിക്കന്തര്‍ ഭക്തിന്റെ നിര്യാണത്തെ തുടര്‍ന്ന് 2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ വരെ കേരള ഗവര്‍ണറുടെ ചുമതലയും വഹിച്ചു.

1991ല്‍ അദ്ദേഹത്തെ പദ്മവിഭൂഷണല്‍ നല്‍കി ആദരിച്ചു. 2007ല്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം നോയിഡയിലായിരുന്നു താമസം. നിലവില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ചെയര്‍മാന്‍ പദവി വഹിച്ചുവരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ