കേരളം

വിവാഹതിയതി നിശ്ചയിച്ചത് എട്ട് മാസം മുന്‍പ്, രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം പാരയായി, മാറ്റിവെക്കാന്‍ നിര്‍ദേശം; വിദേശികളുടെ വിവാഹം നടത്താന്‍ രാഷ്ട്രപതിയുടെ ഇടപെടല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വിവാഹം കേരളത്തില്‍ നടത്തുന്നതിനായി എട്ട് മാസം മുന്‍പാണ് അമേരിക്കന്‍ സ്വദേശികള്‍ തീരുമാനിക്കുന്നത്. ഇന്ന് കൊച്ചിയി താജ് വിവാന്തയില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇതിനായി കുടുംബാംഗങ്ങളെല്ലാം കൊച്ചിയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായാണ് വിവാഹം പ്രതിസന്ധിയിലായത്. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശത്തിന് മുന്നോടിയായി രണ്ട് മണിക്കൂര്‍ മുന്‍പേ നടത്താനായിരുന്നു സുരക്ഷാ സേനയുടെ നിര്‍ദേശം. മാസങ്ങളോളം ഈ വിവാഹദിവസത്തിനായി കാത്തിരുന്നവര്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. അവസാനം രാഷ്ട്രപതി തന്നെ പ്രതിശ്രുത വരന്റേയും വധുവിന്റേയും രക്ഷക്കെത്തി. 

ഇന്നു നടത്തേണ്ടിയിരുന്ന വിവാഹം സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് 48 മണിക്കൂര്‍ മുന്‍പ് നടത്താനാണ് നിര്‍ദേശം നല്‍കിയത്. ഇതോടെ വിവാഹം തന്നെ മാറ്റിവെക്കേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു അമേരിക്കന്‍ കുടുബം. എന്നാല്‍ സംഭവം അറിഞ്ഞ് രാഷ്ട്രപതി തന്നെ ഇടപെട്ടതോടെ മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നു തന്നെ വിവാഹം നടത്താന്‍ രാഷ്ട്രപതി നിര്‍ദേശിക്കുകയായിരുന്നു. 

ശനിയാഴ്ചയാണ് വിവാഹം നേരത്തെ നടത്തണമെന്ന് സുരക്ഷാ സൈനികര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ ഒരാളായ അഷ്‌ലി ഹാള്‍ എന്ന വനിത ഈ വിവരം രാഷ്ട്രപതി ഭവനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ടയുടനെ രാഷ്ട്രപതി ഭവന്‍ മിലിറ്ററി ഓഫിസിനെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിവാഹം നിശ്ചയിച്ച സമയത്തു തന്നെ നടത്താന്‍ ഏര്‍പ്പാടാക്കി. വധൂവരന്മാരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്