കേരളം

വൈക്കത്ത് സ്വകാര്യ ബസ് കാറിന് മുകളിലേക്ക് പാഞ്ഞു കയറി; നാല് മരണം; പത്ത് പേർക്ക് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വൈക്കം ചേരുംചുവടിൽ സ്വകാര്യ ബസ് കാറിലേക്ക് പാഞ്ഞു കയറി നാല് പേർ മരിച്ചു. ഉദയംപേരൂർ സ്വദേശികളായ മനക്കപ്പറമ്പിൽ വിശ്വനാഥൻ, സൂരജ്, ​ഗിരിജ, അജിത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ  5.45ഓടെയാണ് അപകടമുണ്ടായത്.

എറണാകുളം വൈക്കം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ചേരുംചുവട് പാലം കയറി ഇറങ്ങി വരികയായിരുന്ന കാറിനെ ഇടിച്ചത്. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കാർ കയറി വരുമ്പോൾ ബസ് പാഞ്ഞു മുകളിൽ കയറിയാണ് അപകടമുണ്ടായത്. തൊട്ടപ്പുറത്തുള്ള മതിലും തകർത്താണ് ബസ് നിന്നത്.

അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാർ ചേർന്നാണ് തകർന്ന കാറിൽ നിന്ന് നാല് പേരെയും പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന പത്ത് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ബസിന്റെ അമിത വേ​ഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി