കേരളം

ആലപ്പുഴയില്‍ പണിമുടക്ക് അനുകൂലികള്‍ നൊബേല്‍ ജേതാവിനെ രണ്ട് മണിക്കൂര്‍ തടഞ്ഞുവെച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ വിനോദയാത്രയ്‌ക്കെത്തിയ നൊബേല്‍ ജേതാവിനെ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. 2013ല്‍ രസതന്ത്രത്തിന് നൊബേല്‍ പ്രൈസ് ലഭിച്ച മൈക്കല്‍ ലെവിറ്റിനെയാണ് തടഞ്ഞുവെച്ചത്. രണ്ടുമണിക്കൂര്‍ നേരം ഇദ്ദേഹം സഞ്ചരിച്ച ഹൗസ് ബോട്ട് പണിമുടക്കനുകൂലികള്‍ തടഞ്ഞുവെക്കുകയായിരുന്നു.

കുമരകം കാണുന്നതിനായി ഭാര്യയ്‌ക്കൊപ്പമാണ് ലെവിറ്റ്‌ കേരളത്തിലെത്തിയത്. ഇന്ന് രാവിലെ ആര്‍ ബ്ലോക്കില്‍ വെച്ചാണ് അദ്ദേഹം സഞ്ചരിച്ച ബോട്ട് പണിമുടക്കനുകൂലികള്‍ തടഞ്ഞുവെച്ചത്. നൊബേല്‍ സമ്മാന ജേതാവാണെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടും പണിമുടക്കനുകൂലികള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര നയങ്ങള്‍ക്കെതിരെ ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതു പണിമുടക്ക് കേരളത്തില്‍ ഏതാണ്ട് പൂര്‍ണമാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല.  അതേസമയം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കൊച്ചി മെട്രൊ തടസം കൂടാതെ സര്‍വീസ് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍