കേരളം

കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു, സാമ്പത്തിക പ്രതിസന്ധി ഗുരുതരമെന്ന് തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിനുള്ള വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി തോമസ് ഐസക്. വര്‍ഷാവസാനം 10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തില്‍ കിട്ടിയത് 1920 കോടി രൂപ മാത്രമാണ്. എന്തുകൊണ്ടാണ് വായ്പ കുറച്ചതെന്നു വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തുകയാണ്. ഇതാണ് സംസ്ഥാന സര്‍ക്കാരിനേയും ബാധിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും സാമ്പത്തിക ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. മാന്ദ്യം നേരിട്ടാന്‍ സര്‍ക്കാര്‍ ചെലവുകള്‍ കൂട്ടുകയാണ് വേണ്ടത്. മുന്‍പുള്ള പ്രതിസന്ധികളില്‍ മാന്ദ്യത്തെ ഇത്തരത്തിലാണ് നമ്മള്‍ മറികടന്നത്. 
എന്നാല്‍ ഇതിന് വിരുദ്ധമായി  ചെലവ് ചുരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ധനമന്ത്രി വിമര്‍ശിച്ചു. 

സംസ്ഥാന സര്‍ക്കാരിനുള്ള ഗ്രാന്റുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നഷ്ടപരിഹാര ധനസഹായം നല്‍കുന്നതില്‍ കേരളത്തെ തഴഞ്ഞു. വായ്പാ പരിധി വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല, എന്ന് തരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമില്ല. ഇത്തരത്തില്‍ സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം. അതുകൊണ്ട് സാമ്പത്തിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് സംസ്ഥാനം നിര്‍ബന്ധിതമാവുകയാണെന്ന് ധനമന്ത്രി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു