കേരളം

ഫോട്ടോ ദുരുപയോഗം ചെയ്തു; ബിജെപി നേതാക്കൾക്കെതിരെ നിയമനടപടിയുമായി കളക്ടർ 

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: പൗരത്വ നിയമ ഭേദ​ഗതി വിഷയത്തിൽ  തന്റെ ഫോട്ടോ ദുരുപയോഗം ചെയ്‌ത ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിയുമായി  വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ള.  സോഷ്യൽ മീഡിയയിൽ  വ്യക്തിഹത്യ നടത്തിയവർക്കെതിരെയും കേസെടുക്കണമെന്ന്‌ ജില്ലാ പൊലീസ്‌ ചീഫിന്‌ നൽകിയ പരാതിയിൽ കളക്ടർ ആവശ്യപ്പെട്ടു.

കലക്ടർ എന്ന നിലയിൽ ഓഫീസിൽ എത്തുന്നവരിൽനിന്ന്‌ അപേക്ഷകളും രേഖകളും സ്വീകരിക്കേണ്ടിവരുമെന്ന്‌ കളക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ രീതിയിലാണ്‌ ബിജെപി നേതാക്കളിൽനിന്ന്‌ ലഘുലേഖ സ്വീകരിച്ചത്‌. പൗരത്വ ഭേദഗതി വിഷയത്തിൽ തന്റെ അഭിപ്രായം അവരോട്‌ നേരിട്ട്‌ പറയുകയും ചെയ്‌തതാണ്‌. എന്നിട്ടും തനിക്കൊപ്പമെടുത്ത ഫോട്ടോ രാഷ്‌ട്രീയ പ്രചാരണത്തിന്‌ ഉപയോഗിച്ചു എന്ന് കളക്ടർ ആരോപിക്കുന്നു.

  പൗരത്വ ഭേദഗതിയെ പിന്തുണച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചിലർ  വ്യാപക പ്രചാരണവും നടത്തി. തന്റെ നിലപാട്‌ എന്താണ്‌ എന്നതുപോലും അറിയാതെയാണ്‌  പ്രചാരണം ഉണ്ടായത്‌.  മുസ്ലിം നാമധാരി എന്ന നിലയിലും സ്‌ത്രീ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തനിക്കെതിരെയുള്ള സൈബർ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല.  നിയമ ഭേദഗതിയെ കുറിച്ച്‌ സർക്കാരിന്റെ ഭാഗമായ ഭരണാധികാരി എന്ന നിലയിൽ  അഭിപ്രായം പറയാനില്ല. എങ്കിലും തന്റെ ഉമ്മ അടക്കം ആശങ്കയിലാണെന്ന കാര്യം മറച്ചുവയ്‌ക്കുന്നില്ലെന്നും കളക്ടർ  ഡോ. അദീല പറഞ്ഞു.

കളക്ടറുടെ പരാതി ലഭിച്ചതായും  അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ്‌ ചീഫ്‌ ആർ ഇളങ്കോ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത