കേരളം

വാട്സ്ആപ്പിൽ ന​ഗ്നചിത്രങ്ങൾ ; സഹപാഠിയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡനം ; കൂട്ടുകാരികളുടെ അശ്ലീലദൃശ്യങ്ങൾ വേണമെന്നും ആവശ്യം ; വിദ്യാർത്ഥി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത കോളജ്‌ വിദ്യാര്‍ഥിനിയെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ വിദ്യാര്‍ഥി അറസ്‌റ്റില്‍. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജ(20)നെയാണ്‌ ശാന്തന്‍പാറ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

ശാന്തന്‍പാറ ഗവൺമെന്റ് കോളജ്‌ രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ഥിയാണ്‌ ഷഹില്‍.  പെണ്‍കുട്ടിക്ക്‌ 17 വയസ്‌ തികഞ്ഞിട്ടില്ലാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌.  സ്‌കൂള്‍ പഠനകാലത്തുതന്നെ പെൺകുട്ടിയുമായി ഷഹിൽ പ്രണയത്തിലായിരുന്നു. അതിനിടെ, പെണ്‍കുട്ടി തന്റെ നഗ്നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ ഷഹിലിനു നല്‍കി. പിന്നീട്‌ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ മൂന്നു തവണ മുക്കുടിലിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്നു സഹപാഠികളായ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കണമെന്ന്‌ ഇയാള്‍ പെണ്‍കുട്ടിയോട്‌ ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും ഭീഷണിമുഴക്കി. പെണ്‍കുട്ടിയില്‍നിന്നു വിവരമറിഞ്ഞ സഹപാഠികള്‍ ഇതു കോളജ്‌ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ്‌ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുന്നത്‌. ശാന്തന്‍പാറ സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും