കേരളം

എഎസ്‌ഐ കൊലപാതകത്തില്‍ ഇജാസ് പാഷയ്ക്ക് പങ്ക്, പ്രതികള്‍ക്ക് തോക്ക് കൈമാറി; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കളിയിക്കാവിളയില്‍  എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പൊലീസ്. പ്രതികള്‍ക്ക് തോക്ക് എത്തിച്ചുനല്‍കിയത് ഇയാളാണെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി. തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ കര്‍ണാടകയില്‍ നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളാണ് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇജാസ് പാഷ.

ഇജാസ് പാഷയെ തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
ബംഗളൂരുവിലാണ് ഇജാസ് പാഷ പിടിയിലായത്. ചോദ്യം ചെയ്തതില്‍ നിന്നാണ് ഇജാസ് പാഷയാണ് പ്രതികള്‍ക്ക് തോക്ക് കൈമാറിയതെന്ന് വ്യക്തമായത്. മുംബൈയില്‍ നിന്നെത്തിച്ച തോക്ക് ബംഗളൂരുവില്‍ വച്ച് പ്രതികളില്‍ ഒരാളായ തൗഫീക്കിന് കൈമാറുകയായിരുന്നു എന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കളിയിക്കാവിള മാര്‍ക്കറ്റിനു സമീപം വെടിവെക്കുന്നതിന് തൊട്ടുമുന്‍പ് പരിസരത്ത് വന്നു നോക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര നഗരത്തിലൂടെ മുഖ്യപ്രതികളായ തൗഫീക്കും ഷെമീമും നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗ്, നഗരത്തില്‍ തന്നെ ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കേരള പൊലീസും തമിഴ്‌നാട് പൊലീസും സംയുക്തമായാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി