കേരളം

എസ്എന്‍ഡിപി ഓഫീസില്‍ നിന്ന് പഞ്ചലോഹ വിഗ്രഹവും രേഖകളും കാണാതായി; സുഭാഷ് വാസുവിനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റായ സുഭാഷ് വാസുവിനെതിരെ പരാതി. മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉള്‍പ്പെടെയുള്ളവ കാണാതായെന്നാരോപിച്ചാണ് പരാതി. 

മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് എസ്എന്‍ഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളിയാണ് പരാതി നല്‍കിയത്. ഗുരുദേവ ചിത്രത്തോടൊപ്പം നെയ് വിളക്ക് തെളിയിച്ച് പ്രാര്‍ഥിക്കുന്ന സ്വര്‍ണം പൂശിയ രണ്ട് അടി പൊക്കവും 60 കിലോഗ്രാം തൂക്കവുമുള്ള പഞ്ചലോഹ വിഗ്രഹം, യോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റ്, മൈക്രോഫിനാന്‍സിന്റെ സംഘം വായ്പ തിരിച്ചടവ് വായ്പ പാസ്ബുക്ക്, മാസ തിരിച്ചടവ് സ്റ്റേറ്റ്‌മെന്റ് രസീതുകള്‍ എന്നിവ നഷ്ടമായെന്നാണ് പരാതി. 

മൈക്രോ സ്വയം സഹായ സംഘങ്ങളില്‍ വെട്ടിപ്പ് നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവര്‍ അന്വേഷണത്തില്‍ ഹാജരാക്കേണ്ട തെളിവുകളാണ് ഓഫീസില്‍ നിന്ന് കടത്തിയതെന്നും പരാതിയില്‍ പറയുന്നു. യൂണിയന്‍ പ്രസിഡന്റായിരുന്ന സുഭാഷ് വാസു, സെക്രട്ടറി ബി സുരേഷ് ബാബു, ഓഫീസ് സ്റ്റാഫ് മധു എം പെരിങ്ങറ എന്നിവര്‍ ചേര്‍ന്നാണ് ഇവ ഓഫീസില്‍ നിന്ന് കടത്തിയതെന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും