കേരളം

കൈമാറിയെത്തിയ 'ഭാ​ഗ്യം' ;  ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരന് 70 ലക്ഷം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട :സംസ്ഥാന  സർക്കാരിന്റെ  RN426 പൗർണമി ലോട്ടറി ഒന്നാം സമ്മാനം ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരന്. പാളയംകുന്ന് വില്ലിക്കടവിൽ എസ് ജി നിവാസിൽ പ്രേംകുമാറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.

അഞ്ചു വർഷമായി കാൽനടയായി  ലോട്ടറി ടിക്കറ്റ് വിൽക്കുന്ന പ്രേംകുമാർ മറ്റൊരു ഏജന്റായ ദേവരാജന്റെ പക്കൽ നിന്ന് ഒരു ടിക്കറ്റ് വാങ്ങി പകരം മറ്റൊരു ടിക്കറ്റ് നൽകുകയായിരുന്നു.

സമ്മാനാർഹമായ RW 889278 ടിക്കറ്റ് ഒറ്റൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപ്പിച്ചു. സ്വന്തമായ  വീടില്ലാത്ത പ്രേംകുമാർ, അമ്മ ഗോമതിയും ഭാര്യ മിജിയും മകൻ പ്രദീപുമൊത്താണ് താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)