കേരളം

175-ാമത്തെ രാജവെമ്പാലയെയും 'ചാക്കിലാക്കി' വാവ സുരേഷ്; പിടികൂടിയതിന് 12 അടിയിലേറെ നീളം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പാമ്പുകൾക്കിടയിലെ രാജാവെന്ന് അറിയപ്പെടുന്ന രാജവെമ്പാലയെ വീണ്ടും വാവ സുരേഷ് പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 175-ാമത്തെ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ വരുന്ന ഹാരിസൺ മലയാളം ലിമിറ്റഡ് എസ്റ്റേറ്റിന്റെ ‍ഡിസ്പൻസറിയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ജനുവരി 5നാണ്  രാജവെമ്പാലയെ കണ്ടെന്ന ഫോൺ സന്ദേശമെത്തിയത്. ഇവിടെയെത്തിയ വാവ സുരേഷ് വരാന്തയിൽ ചാരി വച്ചിരുന്ന ബോർഡിന്റെ പിന്നിൽ നിന്നാണ് പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടിയത്. 

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ രാജവെമ്പാലയെ പിടികൂടിയതിന്റെ സന്തോഷവും ഇദ്ദേഹം വിഡിയോയിലൂടെ വ്യക്തമാക്കി.
12 അടിയിലേറെ നീളമുണ്ടായിരുന്നു പെൺ രാജവെമ്പാലയ്ക്ക്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര