കേരളം

പ്രതിഷേധക്കാര്‍ക്ക് പൗരത്വനിയമം എന്താണെന്നറിയില്ല; കേന്ദ്രം എന്തുചെയ്താലും ഏതിര്‍ക്കുന്നത് കേരളത്തിന്റെ ശൈലിയെന്ന് ഇ ശ്രീധരന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിക്ക് ഒരു പ്രശ്‌നവുമില്ല. പ്രതിഷേധക്കാര്‍ക്ക് നിയമം എന്താണെന്ന് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്ന കേരള സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമാണ് ഇ ശ്രീധരന്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. 

നമ്മുടെ ഭരണഘടന ഇന്ത്യക്കാര്‍ക്കുള്ളതാണ്. അത് മറ്റുള്ളവര്‍ക്കുള്ളക്ക് ബാധകമല്ലെന്നുള്ളതും നാം ഓര്‍ക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന