കേരളം

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലൗ ജിഹാദില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. രണ്ട് വർഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന് റിപ്പോർട്ട് നൽകുമെന്നും ഡിജിപി പറഞ്ഞു. 

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവർത്തനം ലക്ഷ്യമിട്ട്​ ക്രിസ്​ത്യൻ പെൺകുട്ടികളെ പ്രണയിച്ച്​ വിവാഹം കഴിച്ച്​ മതംമാറ്റുന്നുണ്ടെന്നും സീറോ മലബാർ സഭ മെത്രാൻ സിനഡിൽ ആരോപണമുയർന്നിരുന്നു.

സീറോ മലബാർ സഭ സിനഡ് നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ​ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ഡിജിപിയോട്​ വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം വിഷയത്തെ കുറിച്ച്​ റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം.

സിനഡി​ൻെറ ആരോപണത്തെ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം വിമർശിച്ചിരുന്നു. എറണാകുളം അതിരൂപത വൈദിക സമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിലാണ്​ സിനഡിൻെറ നിലപാടു​കളെ വിമർശിച്ചത്​. 

സഭാനിലപാട്​ മതസൗഹാർദ്ദം തകർക്കുമെന്നും മതരാഷ്​ട്രീയത്തിൻെറ പേരിൽ രാജ്യം നിന്ന്​ കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങൾ പറഞ്ഞ്​ എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കുക എന്നത്​ സാമാന്യബുദ്ധിയാണെന്നും ലേഖനത്തിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്