കേരളം

രാജ്യദ്രോഹമുദ്രാവാക്യം ഉയരാന്‍ അനുവദിക്കില്ല; സ്ഥലവും തിയതിയും അറിയിക്കൂ; രാഹുലുമായി സംവാദത്തിന് തയാറെന്ന് അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി രാഹുലിന് മറുപടി തരുമെന്നും അമിത് ഷാ പറഞ്ഞു

ബംഗളൂരുവില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ദളിത് വിരുദ്ധരാണ് പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നത്. ജെ എന്‍ യുവില്‍ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രവാക്യങ്ങളാണ്. ഇന്ത്യയില്‍ എവിടെയും ഈ മുദ്രവാക്യങ്ങള്‍ ഉയരാന്‍ അനുവദിക്കില്ല

പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുകയാണ്. 30 ശതമാനമായിരുന്ന ന്യൂനപക്ഷം ഇപ്പോള്‍ മൂന്ന് ശതമാനമായി മാറിയെന്നും അമിത് ഷാ ആരോപിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍