കേരളം

'കൂടുതല്‍ ഉച്ചത്തില്‍ പറയാം; നമ്മള്‍ ഒറ്റക്കെട്ടാണ്...'; ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത പള്ളിക്കമ്മിറ്റിക്ക് ആശംസയുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

നിര്‍ധനയായ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത പള്ളിക്കമ്മിറ്റിയുടെ നടപടിയില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് മതഹൗഹാര്‍ദത്തിന്റെ വലിയ മാതൃക മുന്നോട്ടുവച്ചു പ്രശംസകള്‍ നേടുന്നത്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. അഭ്യര്‍ത്ഥന സന്തോഷപൂര്‍വ്വം ഏറ്റെടുത്ത പള്ളിക്കമ്മിറ്റി വിവാഹം ആഘോഷപൂര്‍വം നടത്തി. വിവാഹ ക്ഷണക്കത്ത് അച്ചടിച്ചതുമുതല്‍ സദ്യവരെ ഒരുക്കിയത് പള്ളിക്കമ്മിറ്റിയാണ്. പത്തുപവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും പെണ്‍കുട്ടിയ്ക്ക് നല്‍കുമെന്ന് പള്ളിക്കമിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

വിവാഹത്തെക്കുറിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: 

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ കേരളം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയില്‍ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയില്‍ തയ്യാറാക്കിയ കതിര്‍ മണ്ഡപത്തില്‍ ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത്തും വിവാഹിതരായി.

ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവര്‍ സന്തോഷപൂര്‍വ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറാന്‍ ഇവര്‍ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. കേരളം ഒന്നാണ്; നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് കൂടുതല്‍ ഉച്ചത്തില്‍ നമുക്ക് പറയാം  ഈ സുമനസ്സുകള്‍ക്കൊപ്പം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)