കേരളം

തുറസ്സായ വേദിയില്‍ പങ്കെടുക്കാനില്ല; കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്‍മാറി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവെലിലെ ഗവര്‍ണറുടെ പരിപാടി റദ്ദാക്കി. കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ നിന്നാണ് ഗവര്‍ണര്‍ പിന്‍മാറിയത്. തുറസായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പിന്‍മാറ്റമെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. പൗരത്വനിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ സര്‍്ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് രാജ്ഭവന്റെ തീരുമാനം എന്നാണ് സൂചന. 

ഇന്ത്യന്‍ ഫെഡറിലിസം എന്ന പരിപാടിയില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്കായിരുന്നു മുഹമ്മദ് ആരിഫ് ഖാന്റെ സെക്ഷന്‍. സുരക്ഷ കണക്കിലെടുത്ത് മറ്റ് സ്ഥലങ്ങളിലേക്ക് പരിപാടി മാറ്റാന്‍ സംഘാടകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സംഘാടകര്‍ അതുവേണ്ടെന്ന്  വെക്കുകയായിരുന്നു. 

അതേസമയം ഗവര്‍ണറുടെ സുരക്ഷ കണക്കിലെടുത്ത്് പരിപാടി ഒഴിവാക്കിയതായി രവി ഡിസി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്