കേരളം

മണിക്കൂറുകള്‍ നീണ്ട ശ്രമം; മെട്രോ ട്രാക്കിനടിയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കൊച്ചി മെട്രോട്രാക്കിനടിയില്‍ കുടുങ്ങിപ്പോയ പൂച്ചയെ രക്ഷിച്ചു. മെട്രോ അധികൃതരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് പൂച്ചയെ രക്ഷിച്ചത്.  

ഞായറാഴ്ച  രാവിലെ മുതൽ ആരംഭിച്ച ശ്രമങ്ങളാണ് ഉച്ചയ്ക്കു ശേഷം ലക്ഷ്യം കണ്ടത്. ആറു ദിവസം മുൻപാണ് പൂച്ച തൂണിൽ കയറിയത്. പൂച്ചയുടെ കരച്ചിൽ കേട്ടു പരിശോധിച്ചപ്പോഴാണു സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നെങ്കിലും മെട്രോ തൂണിന്റെ മുകളിൽ കയറാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൂച്ചയെ മോചിപ്പിക്കാൻ സാധിച്ചിരുന്നില്ല. 

മെട്രോ അധികൃതർ തന്നെ ക്രെയിൻ എത്തിച്ചതിനെ തുടർന്നാണ് ഞായറാഴ്ച പൂച്ചയെ പിടിക്കാൻ ശ്രമം വീണ്ടും ശ്രമം തുടങ്ങിയത്. സംഭവം അറിഞ്ഞ് നൂറു കണക്കിന് നേരാണ് മെട്രോ തൂണിനു താഴെ റോഡിൽ തടിച്ചുകൂടിയത്. പ്രശ്നം മെട്രോ സർവീസുകളെ ബാധിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍