കേരളം

കാറിടിച്ച് തെറിച്ചു വീണ വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷയായത് സ്കൂൾ ബാ​ഗ്

സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട്: ദേശീയപാത മുറിച്ചു കടക്കുമ്പോൾ അമിത വേ​ഗതയിലെത്തിയ കാറിടിച്ച് തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. നങ്ങ്യാർകുളങ്ങര ശ്രേയസിൽ സഞ്ജീവന്റെയും ആശയുടെയും മകൾ ചേപ്പാട് എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നവമി (13) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ദേശീയപാതയിൽ എത്തുന്ന ഭാഗത്തായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് നവമി റോഡ് മുറിച്ചു കടന്നത്. ഇതിനിടെ അമിത വേഗത്തിലെത്തിയ കാർ നവമിയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്ത‍ിൽ റോഡിലേക്കു വീണ നവമി തെറിച്ച് മറുവശത്തേക്ക് ഉരുണ്ടു പോയി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മ അപകടം കണ്ട് ഓടിയെത്തി.  

പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം കുട്ടി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. തലയ്ക്കും കാലിനും പരുക്കുണ്ട്. സ്കൂൾ ബാഗ് തോളിലുണ്ടായിരുന്നതാണ് സാരമായ പരുക്കുകളേൽക്കാതെ രക്ഷപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടം നടന്ന സ്ഥലത്തുള്ള കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം