കേരളം

ഹെല്‍മറ്റില്ലാത്തവരെ കാത്ത് കയറുമായി കാലന്‍ ; കോഴിമുട്ടയുമായി പൊലീസ് ;  വേറിട്ട ബോധവല്‍ക്കരണം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടി ബോധവല്‍ക്കരിക്കാന്‍ വേറിട്ട രീതിയുമായി റോഡിലിറങ്ങി പൊലീസുകാര്‍. പാലക്കാട്ടെ ചാലിശ്ശേരി പൊലീസാണ് വേറിട്ട ബോധവല്‍ക്കരണ നടപടിയുമായി രംഗത്തുവന്നത്. കാലന്റെ വേഷം കെട്ടിയും യാത്രക്കാര്‍ക്ക് കോഴിമുട്ടകൊടുത്തുമായിരുന്നു റോഡ് സുരക്ഷാ ബോധവല്‍ക്കരണം.

പൊലീസുകാര്‍ക്കൊപ്പം കറുത്ത വസ്ത്രവും തലയില്‍ കൊമ്പും കയ്യില്‍ കയറുമായാണ് കാലന്‍ റോഡിലിറങ്ങിയത്. ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ച് മുന്നിലെത്തിയവരെ വിളിച്ചുവരുത്തി ഉപദേശവും താക്കീതും നല്‍കി. സ്‌റ്റേഷനിലെ എഎസ്‌ഐ ഡേവിയാണ് കാലന്റെ വേഷം കെട്ടിയത്.

പൊലീസുകാര്‍ കയ്യില്‍ കരുതിയ കോഴിമുട്ട യാത്രക്കാര്‍ക്ക് നല്‍കുന്നതായിരുന്നു മറ്റൊരു രീതി. ഹെല്‍മറ്റില്ലാത്ത തല, വീണാല്‍ കോഴിമുട്ട പോലെ ഉടഞ്ഞുപോകുമെന്ന് യാത്രക്കാരെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ചാലിശ്ശേരി  ചാത്തന്നൂര്‍ സ്‌കൂളുകളിലെ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റും പൊലീസുകാര്‍ക്കൊപ്പം റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം