കേരളം

ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ വീണ്ടും പിഎസ് സി ശ്രമം; സര്‍ക്കാര്‍ അനുമതി തേടുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ നിന്നും ഫീസ് ഈടാക്കാനുള്ള നീക്കത്തിലേക്ക് പിഎസ് സി. ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കണം എന്നാവശ്യപ്പെട്ട് പിഎസ് സി സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കും. 

ഉദ്യോഗാര്‍ഥികളില്‍ നിന്ന് പരീക്ഷാ ഫീസ് ഈടാക്കണമെന്ന ആവശ്യം നേരത്തേയും പിഎസ് സി സര്‍ക്കാരിന് മുന്‍പില്‍ വെച്ചിരുന്നു. എന്നാല്‍ നയപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആവശ്യം തള്ളിയിരുന്നു. 

പരീക്ഷ എഴുതുമെന്ന ഉറപ്പ്(കണ്‍ഫര്‍മേഷന്‍) നല്‍കിയിട്ടും എഴുതാതിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നു ചൂണ്ടിക്കാട്ടിയാണ് പിഎസ് സി വീണ്ടും സര്‍ക്കാരിനെ സമീപിക്കുന്നത്. 

കഴിഞ്ഞ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയ്ക്ക് കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി 1,92,409 പേരാണ് കണ്‍ഫര്‍മേഷന്‍ നല്‍കിയത്. എന്നാല്‍ എഴുതിയത് 97,498 പേരാണ്. ഒക്ടോബര്‍ 12ന് വയനാട്, തിരുവനന്തപുരം ജില്ലകളില്‍ നടത്തിയ വിഇഒ പരീക്ഷയ്ക്കായി 2,04,444 പേര്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയെങ്കിലും പകുതിപ്പേരെ പരീക്ഷയ്ക്ക് എത്തിയുള്ളു. 

വിഇഒ പരീക്ഷാ നടത്തിപ്പില്‍ മാത്രം നാല് കോടിയുടെ നഷ്ടം പിഎസ് സിക്കുണ്ടായെന്നാണ് കണക്ക്. കെഎഎസ്, എല്‍ഡിസി, ലാസ്റ്റ ്‌ഗ്രേഡ് സര്‍വന്റ് പരീക്ഷകള്‍ ഈ വര്‍ഷം നടക്കാനുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഈ മൂന്ന് പരീക്ഷകള്‍ക്കായും അപേക്ഷിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി