കേരളം

കേന്ദ്രത്തിന് എതിരെ പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കും; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് എതിരെ കഴിഞ്ഞ എട്ടാംതിയതി നടന്ന ദേശീയ പണിമുടക്ക് ദിവസത്തില്‍ ഹാജാരാകാതിരുന്ന ജീവനക്കാര്‍ക്ക് അന്നേദിവസത്തെ ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 

ഹാജരില്ലായ്മകൊണ്ട് ശമ്പളം നിഷേധിക്കരുതെന്ന് ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളും ഉയര്‍ത്തിയാണ് രാജ്യത്തെ വിവിധ ട്രെയിഡ് യൂണിയനുകളുടെ സംയുക്ത നേതൃത്വത്തില്‍ പണിമുടക്ക് നടന്നത്. കേരളത്തില്‍ പണിമുടക്ക് പൂര്‍ണായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു