കേരളം

കാറില്‍ കിടത്തി ഭക്ഷണം കഴിക്കാന്‍ പോയി; ഒരുവയസ്സുള്ള കുഞ്ഞ് കുടുങ്ങി, ആശങ്കക്കൊടുവില്‍ രക്ഷ

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: കാറില്‍ കുടുങ്ങിയ ഒരുവയസ്സുളള കുഞ്ഞിനെ  അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ രക്ഷിച്ചു. ഇന്നലെ രാവിലെ മൂവാറ്റുപുഴ പിഒ ജംക്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലാണ് സംഭവം.  കുഞ്ഞിനെ കാറില്‍ കിടത്തി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ കുടുംബാംഗങ്ങള്‍ തിരികെ എത്തിയപ്പോള്‍ കാര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെയാണു കുഞ്ഞ് കാറിനുള്ളില്‍ കുടുങ്ങിയത്.

കാഞ്ഞിരപ്പിള്ളിയില്‍ നിന്നു പെരുമ്പാവൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ 1 വയസ്സുള്ള കുഞ്ഞാണ് കാറില്‍ കുടുങ്ങിയത്. കാറിന്റെ ഡോര്‍ തുറക്കാന്‍ ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന ഉദദ്യോഗസ്ഥരെത്തി കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ കെ.എം.ജാഫര്‍ഖാന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു