കേരളം

കുഞ്ഞിനെ ഉറക്കിക്കിടത്തി യുവതി കാമുകനൊപ്പം ഒളിച്ചോടി: അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തി യുവതി കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഇരുവരേയും കണ്ടെത്തി. കാമുകനും യുവതിയും ഇപ്പോൾ റിമാൻഡിലാണ്. കാമുകൻ മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകി തൃക്കടീരി കീഴൂര്‍റോഡ് കരിയാമുട്ടി പുത്തന്‍ പീടികയ്ക്കല്‍ ഷഫ്നാത്ത് എന്നിവരാണ് റിമാൻഡിലായത്. ചൊവ്വാഴ്ച രാത്രിയാണ് 11.30 ഓടെ ഷഫ്നാത്ത് ബെന്‍ഷാമിനൊപ്പം വീട് വിട്ടത് എന്നാണ് പൊലീസ് പറയുന്നത്.

ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് രാത്രി ഒരു മണിയോടെ വീട്ടില്‍ എത്തുമ്പോഴാണ് ഷഫ്നാത്ത് സ്ഥലത്ത് ഇല്ലാത്തത് മനസിലാക്കുന്നത്. വീട്ടിലുള്ളവര്‍ ഷഫ്നാത്ത്  വീട് വിട്ടിറങ്ങിയത് അറിഞ്ഞില്ലായിരുന്നു. കുട്ടി മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടു.

പിന്നീട് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാൽ ഭര്‍ത്താവിനൊപ്പം പോകാന്‍ ഷാഫ്നാത്ത് തയ്യാറായില്ല. കാമുകനൊപ്പം പോകുവാനാണ് താത്പര്യമെന്ന് അറിയിച്ചു.

ഇവരെ ജുവനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിന്‍റെ പേരില്‍ വീട്ടമ്മയ്ക്കെതിരെയും, വിളിച്ചിറക്കി കൊണ്ടുവന്നതിന് കാമുകനെതിരെയും കേസ് എടുത്തു. ഇരുവരെയും ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന