കേരളം

കനത്ത മഞ്ഞിലും തുണ കേരളത്തിന്; മനുഷ്യ മഹാശൃംഖലയ്ക്ക് ഐക്യദാർഢ്യവുമായി കനേഡിയൻ മലയാളികൾ (വി‍ഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തിൽ ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യ മഹാശൃഖലയ്ക്ക് ഐക്യദാർഢ്യവുമായി കനേഡിയൻ മലയാളികൾ. കോരിത്തരിക്കുന്ന മഞ്ഞിനെ പോലും വകവയ്ക്കാതെ നിരത്തുകളിൽ കൈകോർത്തുനിന്ന് പൗരത്വ ഭേദ​ഗതിക്കെതിരെ നൂറോളം മലയാളികളാണ് മുദ്രാവാക്യം മുഴക്കിയത്. കാനഡയിലെ ടൊറന്റോയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

'സമന്വയ' എന്ന സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ ആസാദി മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി.

കേരളത്തിൽ കാസര്‍കോട് നിന്ന് ആരംഭിച്ച ശൃംഖലയിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായപ്പോള്‍ കളിയിക്കാവിളയില്‍ എം എ ബേബി അവസാന കണ്ണിയായി. തിരുവനന്തപുരം പാളയം രക്താക്ഷി മണ്ഡപത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അണിനിരന്നത്.  ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ സാംസ്‌കാരിക, സിനിമാ, സഹിത്യ പ്രവര്‍ത്തകരും മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു. സമസ്ത എപി, ഇകെ വിഭാഗം നേതാക്കളും മുജാഹിദ് വിഭാഗം നേതാക്കളും ശ്യംഖലയില്‍ പങ്കെടുത്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീ വര്‍ഗീസ് മാര്‍ കൂറിലോസ് ആലപ്പുഴയില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!