കേരളം

കോഴിക്കോട് ജില്ലയില്‍ 'മനുഷ്യ ഭൂപടം' ഇല്ല ; സമരം മാറ്റിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് യുഡിഎഫിന്റെ മനുഷ്യ ഭൂപടം സമരം ഇല്ല. മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്. ജില്ലയില്‍ കോണ്‍ഗ്രസ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി നേതാക്കള്‍ അറിയിച്ചു.

കോഴിക്കോട് നടക്കാവിലെ വസതിയില്‍ വെച്ചായിരുന്നു മുതിര്‍ന്ന നേതാവായ എം കമലത്തിന്റെ അന്ത്യം. 96 വയസ്സായിരുന്നു. 1982-87 കാലത്ത് കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.

കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തും വിമോചന സമരകാലത്തും ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം