കേരളം

തിരുവനന്തപുരം നഗരത്തില്‍ നാളെയും മറ്റന്നാളും കുടിവെള്ള വിതരണം മുടങ്ങും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ രണ്ടുദിവസം ശുദ്ധജല വിതരണം മുടങ്ങും.  നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ നഗരത്തിലെ ചില പ്രദേശങ്ങളില്‍ ശുദ്ധജലവിതരണം മുടങ്ങും. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പമ്പിങ് പുനരാരംഭിക്കുമെങ്കിലും എല്ലായിടങ്ങളിലും ജലവിതരണം  പൂര്‍വസ്ഥിതിയിലെത്തുന്നത് തിങ്കളാഴ്ചയോടെയായിരിക്കും. അതിനാല്‍ ഉപഭോക്താക്കള്‍ പരമാവധി വെള്ളം സംഭരിച്ച്, ആവശ്യമായ മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ല്‍ രണ്ടിന് പുലര്‍ച്ചെ രണ്ടു മണി വരെ  74 എംഎല്‍ഡി ജലശുദ്ധീകരണ ശാലയുടെയും അന്നേ ദിവസം രാവിലെ ആറു മണി വരെ 86 എംഎല്‍ഡി ശുദ്ധീകരണ ശാലയുടെയും പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നത്.

ജലവിതരണത്തിന് കോര്‍പറേഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ സഹായത്തോടെ ബദല്‍ മാര്‍ഗങ്ങള്‍ വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഘട്ടങ്ങളില്‍ ജലവിതരണത്തിനായി കിയോസ്‌കുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ത്തന്നെ ഇത്തവണയും കിയോസ്‌കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ കിയോസ്‌കുകളില്‍നിന്ന് ജലം ശേഖരിക്കാം.

ആശുപത്രികള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികളില്‍ ജലമെത്തിക്കും. ടാങ്കറുകള്‍ക്ക് വെള്ളം ശേഖരിക്കാനായി വെന്‍ഡിങ് പോയിന്റുകള്‍ തയാറാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി