കേരളം

കിണറ്റില്‍ ചാടിയ യുവാവ് സ്വയം തിരിച്ചുകയറി വന്നപ്പോള്‍ ഭാര്യ തൂങ്ങിമരിച്ച നിലയില്‍; പൊലീസ് നോക്കിനില്‍ക്കെ ബൈക്കില്‍ കടന്നു

സമകാലിക മലയാളം ഡെസ്ക്

കടയ്ക്കല്‍:  കിണറ്റില്‍ ചാടിയ യുവാവ് തനിയെ കിണറ്റില്‍ നിന്നു കയറി വന്നപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണ് സംഭവം.  അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നില്‍ക്കെ രഞ്ജിത്ത് സ്ഥലത്തു നിന്ന് ബൈക്കില്‍ കടന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം.

ഇന്നലെ മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നു കിണറ്റില്‍ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടില്‍ എത്തിയപ്പോള്‍ അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു.  മക്കള്‍: വൈഷ്ണവ്, വൈശാഖ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി