കേരളം

ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആദരവുമായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ലെക്‌സസും (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോക്ടേഴ്‌സ് ദിനത്തില്‍, കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം. സംസ്ഥാനത്തുടനീളം അറുന്നൂറു ഡോക്ടര്‍മാരെയാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ലെക്‌സസും ചേര്‍ന്ന് ആദരിച്ചത്.

ഡോക്ടേഴ്‌സ് ദിനത്തില്‍ ഓരോ ഡോക്ടറുെടയും പേര് അച്ചടിച്ച പത്രം നല്‍കി, വേറിട്ട ആദരമാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ലക്‌സസും ചേര്‍ന്ന് ഒരുക്കിയത്. തിരുവനന്തപുരത്ത് ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹുവിന് പത്രം നല്‍കി ആരോഗ്യമന്ത്രി കെകെ ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സ്വയം മറന്നു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ ആദരിക്കാന്‍ മുന്നോട്ടുവന്ന ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ നടപടി ശ്രദ്ധേയമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഡോക്ടേഴ്‌സ് ദിനത്തില്‍ തെരഞ്ഞെടുത്ത ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയാണ് ആരോഗ്യവകുപ്പ് ആദരവ് അര്‍പ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്തെ എല്ലാ ഡോക്ടര്‍മാരെയും ആദരിക്കുകയാണ് ആരോഗ്യവകുപ്പ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഈ മഹാമാരിയുടെ ദിനങ്ങളില്‍ ഡോക്ടര്‍മാരെ ആദരിക്കാന്‍ മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സാമൂഹ്യ ഉത്തരവാദിത്വ പരിപാടിയുടെ ഭാഗമായാണ് ഡോക്ടര്‍മാരെ ആദരിച്ചതെന്ന് കേരള മേഖലാ ജനറല്‍ മാനേജര്‍ പി വിഷ്ണു കുമാര്‍ പറഞ്ഞു. ലെക്‌സസ് കൊച്ചി റിലേഷന്‍ഷിപ്പ് മാനേജര്‍ വിഷ്ണു എച്ച് നായര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍എല്‍ സരിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

നേരത്തെ നഴ്‌സസ് ദിനത്തില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നഴ്സുമാരെ ആദരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി