കേരളം

ആംബുലൻസ് എത്താൻ ഒരു മണിക്കൂർ വൈകി, കുഴഞ്ഞു വീണ വയോധികന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്‍ഡില്‍ കുഴഞ്ഞു വീണ വയോധികനെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സ്‌ വൈകിയതായി പരാതി. ഒരു മണിക്കൂറിനുശേഷം ആംബുലന്‍സ്‌ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. 

ഇന്നലെ വൈകിട്ട്‌ അഞ്ചോടെയാണ്‌ എഴുപതു വയസ്‌ തോന്നിക്കുന്ന ആള്‍ കോട്ടയം കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്‍ഡില്‍ തിയേറ്റര്‍ റോഡിനോടു ചേര്‍ന്നു കുഴഞ്ഞു വീണത്‌. മതിലിനോടു ചേര്‍ന്നു നില്‍ക്കുന്നതിനിടെ മുഖമടിച്ചു വീഴുകയായിരുന്നു. യാത്രക്കാര്‍ പറഞ്ഞതനുസരിച്ചു കണ്‍ട്രോള്‍ റൂമില്‍നിന്നു പോലീസെത്തിയെങ്കിലും ആംബുലന്‍സ്‌ വന്നില്ല. 

അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും അവര്‍ കോവിഡിന്റെ പേരു പറഞ്ഞ്‌ എത്താന്‍ കഴിയില്ലെന്നു വ്യക്‌തമാക്കി. ഒരു മണിക്കൂറിനുശേഷം അഭയ ഗ്രൂപ്പിന്റെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി