കേരളം

പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ 65കാരിയെ ബോധം കെടുത്തി; ആഭരണങ്ങളും പണവും മൊബൈലും കവർന്നു; വഴിയിൽ ഉപേക്ഷിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

മുക്കം: 65 വയസുള്ള സ്ത്രീയെ പട്ടാപ്പകല്‍ ബോധം കെടുത്തി മോഷണം നടത്തി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓമശ്ശേരിയില്‍ ഹോട്ടല്‍ ജോലിക്ക് പേവുകയായിരുന്ന യശോദ (65) ആണ് ആക്രമണത്തിന് ഇരയായത്. ഇന്ന് രാവിലെയോടെ മുക്കം മുത്തേരിയിലാണ് സംഭവം.  

വീട്ടില്‍ നിന്നിറങ്ങി മുത്തേരിയില്‍ നിന്ന് ഓമശ്ശേരിക്ക് ഓട്ടോയില്‍ കയറിയത് മാത്രമാണ് ഇവര്‍ക്ക് ഓര്‍മയുള്ളത്. പിന്നീട് അഞ്ഞൂറ് മീറ്റര്‍ അപ്പുറത്ത് വഴിയരികില്‍ ബോധരഹിതയാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍, ഫോണും  മറ്റ് രേഖകളും അടങ്ങിയ ബാഗ് എന്നിവയാണ്സം മോഷണം പോയത്.

ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് നിന്ന് ബോധം തെളിഞ്ഞ ശേഷം പരിക്കുകളോടെ നടന്നു പോകുന്നതു കണ്ട നാട്ടുകാരാണ് യശോദയെ ആശുപത്രിയില്‍ എത്തിച്ചത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ഓട്ടോയില്‍ കയറിയത്  മാത്രമാണ് ഓര്‍മയെന്നും ഇവര്‍ ആശുപത്രിയിലെത്തിച്ചവരോട് പറഞ്ഞു.

ദേഹത്ത് പിടിവലി നടന്ന പാടുണ്ട്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വരുന്ന നിലയിലാണുള്ളത്. കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യശോദ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുക്കം പൊലീസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ