കേരളം

എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗിക്ക് കോവിഡ് ; ഡോക്ടര്‍മാര്‍ അടക്കം 72 പേര്‍ ക്വാറന്റീനില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിച്ച് ചികില്‍സയിലിരുന്ന ചെല്ലാനം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ രോഗിയെ ചികില്‍സിച്ച ഡോക്ടര്‍മാരും, വാര്‍ഡില്‍ കഴിഞ്ഞ രോഗികള്‍ അടക്കം 72 പേരെ ക്വാറന്റീനില്‍ ആക്കിയതായി മന്ത്രി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്നു. രോഗി കിടന്ന മെഡിക്കല്‍ വാര്‍ഡ് അണുവിമുക്തമാക്കി. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ അടക്കം ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കാന്‍ തീരുമാനിച്ചു. ഇതില്‍ 25 പേരുടെ ഫലം ലഭിച്ചു. ഇത് നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍ അടക്കം ക്വാറന്റീനിലായതോടെ, രണ്ടാം ലെയര്‍ ജീവനക്കാരെ ജനറല്‍ ആശുപത്രിയില്‍ ജോലിക്കായി നിയോഗിച്ചു. രോഗി ആദ്യം ചികില്‍സയ്ക്ക് വിധേയയായ ചെല്ലാനം കോര്‍ട്ടിന ആശുപത്രി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും.

ചെല്ലാനത്തെ 15, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. 17, 18 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കണോ എന്നതില്‍ വിശദമായ പരിശോധന നടത്തിവരികയാണ് എന്നും മന്ത്രി പറഞ്ഞു. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കളമശ്ശേരി മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കിയതോടെ, മറ്റുരോഗങ്ങള്‍ക്ക് ജനങ്ങള്‍ ആശ്രയിച്ചിരുന്നത് ജനറല്‍ ആശുപത്രിയെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍