കേരളം

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കോവിഡ് ബാധിതര്‍; സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു. 4964പേരാണ് ഇതുവരെ രോഗബാധിതരായത്. ഇതില്‍ 2098പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,7,717 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2794 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 378പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് സ്ഥിതി ഗുരതരാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പതിനാല് ജില്ലകളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗ്രാമങ്ങളിലും  നഗരങ്ങളിലും കോവിഡ് ബാധിതരുണ്ട്.  തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

211പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 201പേര്‍ രോഗമുക്തരായി. 138പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 39പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇന്ന്  27പേര്‍ക്കാണ് സമ്പര്‍ക്കംവഴി രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍