കേരളം

മലപ്പുറത്ത് 248, കണ്ണൂര്‍ 226, കൊല്ലം 204...; ചികിത്സയില്‍ കഴിയുന്നവരുടെ ജില്ല തിരിച്ചുളള കണക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 2098. ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് മലപ്പുറം ജില്ലയിലാണ്. 248 പേര്‍. തൊട്ടുപിന്നില്‍ കണ്ണൂര്‍ ജില്ലയാണ്. 226 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കൊല്ലമാണ് മൂന്നാം സ്ഥാനത്ത്. 204 പേര്‍.

ഉറവിടമില്ലാത്ത നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അതീവ ജാഗ്രത തുടരുന്ന തിരുവനന്തപുരത്ത് 109 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. പത്തനംതിട്ടയില്‍ 181 പേര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആലപ്പുഴ 196, കോട്ടയം 118, ഇടുക്കി 42, എറണാകുളം 186, തൃശൂര്‍ 180 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്കുകള്‍.

പാലക്കാട് 191 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയത് പാലക്കാടാണ്. 68 പേരാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. കോഴിക്കോട് 108, വയനാട് 31, കാസര്‍കോട് 78 എന്നിങ്ങനെയാണ് ശേഷിക്കുന്ന ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍