കേരളം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി; ആറ്റിങ്ങല്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി നടത്തിയ ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന് എതിരെ കോസെടുക്കണമെന്ന് കോടതി. നഗരസഭാ നേതൃത്വത്തിന് എതിരെയും കേസെടുക്കാന്‍ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ലീഡര്‍ സാംസ്‌കാരിക വേദി നല്‍കിയ ഹര്‍ജിയന്‍മേലാണ് കോടതി ഉത്തരവ്.

ജൂണ്‍ പത്തിന് സിപിഎം ആറ്റിങ്ങല്‍ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് പരാതി.

ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ സിജെ രാജേഷ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍എസ് രേഖ തുടങ്ങി പരിപാടിയില്‍ പങ്കെടുത്ത നൂറോളം പേര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. രാഷ്ട്രീയപ്രേരിതമായ പരാതിയുടെ പേരിലാണ് കേസെടുക്കുന്നതെന്ന് ബി സത്യന്‍ എംഎല്‍എ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം