കേരളം

ക്വാറന്റീൻ ലം​ഘിച്ച് കറങ്ങിനടന്ന യുവാവിന് കോവിഡ്; നിരവധി കടകളിൽ കയറി; മലപ്പുറത്ത് ആശങ്ക

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആശങ്ക. മലപ്പുറം ചീക്കോട് സ്വദേശിയായ യുവാവാണ് ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങി നടന്നത്. ജൂൺ 18 നാണ് ഇയാൾ ജമ്മു കാശ്മീരിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. തുടർന്ന് ഇയാൾ നിരവധി കടകളിൽ കയറി. നാട്ടിലെത്തി ഏഴു ദിവസം പോലും പൂർത്തിയാക്കാതെയാണ് ഇയാൾ കറങ്ങിനടന്നത്. 

കഴിഞ്ഞ മാസം 23 ന് മൊബൈൽ ഷോപ്പിൽ കയറുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാവിന് രോ​ഗം സ്ഥിരീകരിച്ചതോടെ ഇയാൾ സന്ദർശനം നടത്തിയ കടകൾ ആരോ​ഗ്യവിഭാ​ഗം അടപ്പിച്ചു. 

അതിനിടെ മലപ്പുറത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. മലപ്പുറത്ത് 248 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. അതിനിടെ സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാന്‍ സെന്റിനെല്‍ സര്‍വൈലന്‍സ് നടത്തിയതിൽ മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം