കേരളം

കൊട്ടാരക്കാര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുളള എല്ലാ സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. മറ്റിടങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ ഡിപ്പോയില്‍ കയറാതെയാണ് പോകുന്നത്.

ഒരാഴ്ചകഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമേ പ്രത്യേക ഇളവ് നല്‍കി സര്‍വീസ് അനുവദിക്കുകയുള്ളു.ജില്ലയില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രണ്ട് കേസുകള്‍ പുതുതായി സ്ഥിരീകരിച്ചതിനാല്‍ കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷന്‍ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായ പുനലൂര്‍, കല്ലാര്‍ വാര്‍ഡിലെയും മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15,16,19 വാര്‍ഡുകളിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം