കേരളം

പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ടിലേക്ക്; ചാലക്കുടി പുഴയുടെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്തുളളവര്‍ക്ക് എറണാകുളം ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ചാലക്കുടി പുഴയും കൈവഴികളും കടന്നുപോകുന്ന വിവിധ നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അയ്യമ്പുഴ, മഞ്ഞപ്ര, കറുകുറ്റി, പാറക്കടവ്, പുത്തന്‍വേലിക്കര, കുന്നുകര, കരുമാല്ലൂര്‍, നെടുമ്പാശേരി, ചേന്ദമംഗലം, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര, മൂത്തകുന്നം എന്നി പഞ്ചായത്തുകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതിന് പുറമേ ചാലക്കുടി പുഴയും കൈവഴികളും കടന്നുപോകുന്ന വടക്കന്‍ പറവൂര്‍, അങ്കമാലി എന്നി നഗരസഭകളിലും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. 

നേരത്തെ പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9 മണിക്ക് 417.45 ആണ് ജലനിരപ്പ്. ജലനിരപ്പ് 418 മീറ്ററായാല്‍ ഓറഞ്ച് അലര്‍ട്ടും 419.4 മീറ്ററായാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.

419.4 മീറ്ററായാല്‍ ഡാമില്‍നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ മറ്റോ ഇറക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്