കേരളം

സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരിച്ചത് പത്തനംതിട്ട സ്വദേശി 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  സംസ്ഥാനത്ത് ഇന്ന് കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി സിനു പി ചാക്കോ( 46) ആണ് മരിച്ചത്. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സിനു. 

കോട്ടയത്ത് ഇന്ന് രാവിലെ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പൂവന്തുരുത്ത് സ്വദേശി മധു ജയകുമാര്‍ (50) ആണ് മരിച്ചത്. ദുബായിയില്‍ നിന്നെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് മധു ദുബായില്‍ നിന്ന് എത്തിയത്. ഇയാളുടെ ശ്രവം പരിശോധിക്കും.

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 25 ആയി. 

വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ്(82) ആണ് മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു. റിയാദില്‍ നിന്ന് എത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പനി കടുത്തതോടെയാണ് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)