കേരളം

കിഴിശേരി ഖദീജ വധക്കേസ് : ഭര്‍ത്താവ് ഉലാം അലിക്ക് ജീവപര്യന്തം തടവുശിക്ഷ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം കിഴിശേരി ഖദീജ വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് ഉലാം അലിക്ക് ജീവപര്യന്തം തടവുശിക്ഷ.  മഞ്ചേരി കോടതിയാണ് ശിക്ഷ വിധിച്ചത്.

പുളിയക്കോട് മേല്‍മുറി മുതീരി തരുവക്കോടന്‍ വീട്ടില്‍ പരേതനായ കോമുക്കുട്ടിയുടെ മകള്‍ ഖദീജ(43)യെയാണ് പ്രതി വെട്ടി കൊലപ്പെടുത്തിയത്.  സ്വത്തിനെ ചൊല്ലിയുള്ള വഴക്കും, സംശയ രോഗവുമാണ് പ്രശ്നങ്ങൾക്ക് കാരണം. ഉലാം അലിയുടെ നാലാമത്തെ ഭാര്യയാണ് ഖദീജ.

വൈകിട്ട് പശുവിന് പുല്ലരിഞ്ഞ് വരികയായിരുന്ന ഖദീജയെ വീട്ടിനടുത്ത് വെച്ച്‌ ഉലാം അലി കൊല്ലുമെന്ന് ആക്രോശിച്ച്  തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഭയന്നോടിയ ഖദീജയെ പിന്തുടര്‍ന്നെത്തിയ ഉലാം അലി മഴു കൊണ്ട് തലയ്ക്ക്‌ വെട്ടിവീഴ്ത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി