കേരളം

മലപ്പുറത്ത് അറസ്റ്റിലായ രണ്ടു പ്രതികള്‍ക്ക് കോവിഡ്; എസ്‌ഐ ഉള്‍പ്പെടെ 18 പൊലീസുകാര്‍ നിരീക്ഷണത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് മണല്‍ക്കടത്തിലും വഞ്ചനാക്കേസിലും അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് കോവിഡ്. തിങ്കളാഴ്ച അറസ്റ്റിലായ ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പരിശോധനാഫലം പുറത്തുവന്നത്. കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതികളെ അറസ്റ്റ് ചെയത തിരൂര്‍ എസ്‌ഐ ഉള്‍പ്പെടെ 18 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ ഇന്നലെ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് മലപ്പുറത്താണ്. 278 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി